അതിജീവിതയ്ക്കെതിരായ സൈബര്‍ അധിക്ഷേപം; സന്ദീപ് വാര്യരുടെ മുൻകൂര്‍ജാമ്യ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ ഇടങ്ങളില്‍ അധിക്ഷേപക്കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർജാമ്യ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി.രാഹുല്‍ ഈശ്വരിന്റെ വാദം ഇന്ന് വീണ്ടും കേള്‍ക്കും. അതിജീവിതയുടെ പരാതിയില്‍ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി.തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത്. പൊലീസ് കോടതിയില്‍ റിപ്പോർട്ട് ഹാജരാക്കാത്തത് കാരണം കഴിഞ്ഞ രണ്ട് തവണയും ജാമ്യാപേക്ഷയില്‍ വാദം പറയുന്നത് മാറ്റി വച്ചിരുന്നു. നിലവില്‍ കേസിലെ ഒന്നാം പ്രതിയായ രാഹുല്‍ ഈശ്വർ റിമാൻഡിയിലാണ്. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യല്‍ മീഡിയവഴി പങ്കുവച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയില്‍ സന്ദീപ് വാര്യർ വിശദമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *