നടിയെ അക്രമിച്ച കേസിൽ വിധി പറയുന്നതിനിടെ നിർഭയ കേസ് പരാമർശിച്ച് കോടതി

കൊച്ചി: നടിയെ അക്രമിച്ച കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ്. 120ബി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതിികൾക്ക് 50000 രൂപ പിഴയും കോടതി വിധിച്ചു. അതിജീവിതക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അതിജീവിതയുടെ സ്വർണമോതിരം തിരികെ നൽകണമെന്നും കോടതി. തട്ടിക്കൊണ്ടുപോകലിന് 10 വർഷം കഠിനതടവും 25000 പിഴയും ശിക്ഷ. അന്വേഷണ ഉദ്യോഗസ്ഥൻ്റെ പെൻഡ്രൈവ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യരുതെന്നും കോടതി. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ഫൈൻ അടയ്ക്കാത്ത പക്ഷം ഒരുവർഷം അധികം ശിക്ഷ അനുവദിക്കണം.

Leave a Reply

Your email address will not be published. Required fields are marked *