രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗത്തിനിരയായെന്ന് പരാതിപ്പെട്ട അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.നാളെ രാവിലെ 11 മണി വരെയാണ് പൊലീസ് കസ്റ്റഡി കാലാവധി.അതേസമയം രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്കായി ഫോർട്ട് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് അനുസരിച്ചാണ് നിരാഹാരം അവസാനിപ്പിച്ചത് എന്നും രാഹുല്‍ ഈശ്വർ പ്രതികരിച്ചു. 11 ദിവസമായി ഞാൻ ജയിലില്‍ കിടക്കുന്നു. 11 ദിവസം കൊണ്ട് 11 കിലോ കുറഞ്ഞു. ഇങ്ങനെ എന്നെ കിടത്തേണ്ട ആവശ്യമില്ല. സ്റ്റേഷൻ ജാമ്യം ലഭിക്കേണ്ട കേസാണ് എന്നും രാഹുല്‍ ഈശ്വർ പറഞ്ഞു. അതോടൊപ്പം പോസ്റ്റ് പിൻവലിക്കുമോ എന്ന ചോദ്യത്തിന് രാഹുല്‍ ഈശ്വർ ഉത്തരം നല്‍കിയില്ല. പെണ്‍കുട്ടിയെ അധിക്ഷേപിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വർ മാധ്യമങ്ങളോടായി പറഞ്ഞു.
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
