നടി ആക്രമിക്കപ്പെട്ട കേസില്‍ നിർണായക വഴിത്തിരിവ്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളില്‍ നിന്ന് വിമുക്തനാക്കി കോടതി .സാഹചര്യത്തെളിവുകള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നും, ഗൂഢാലോചന സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിലയിരുത്തിക്കൊണ്ടാണ് സി.ആർ.പി.സി. 235-ാം വകുപ്പുപ്രകാരം ദിലീപിനെ കോടതി കുറ്റമുക്തനാക്കിയത്.ജഡ്ജി ഹണി എം. വർഗീസ് ആണ് കേസില്‍ വിധി പറഞ്ഞത്. ദിലീപിനെതിരെ ചുമത്തിയ കൂട്ട ബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, ഐ.ടി ആക്ട് 66ഇ/67 എ (അശ്ലീലചിത്രമെടുക്കല്, പ്രചരിപ്പിക്കല്‍), തെളിവ് നശിപ്പിക്കല്‍, മറച്ചുവെക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളില്‍ നിന്നാണ് പ്രതിയെ ഒഴിവാക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല; സി.ആര്.പി.സി. 235-ാം വകുപ്പുപ്രകാരം കുറ്റമുക്തനാക്കി – ജഡ്ജി ഹണി എം. വര്‍ഗീസ്
