രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണം; കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചു

ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഉപഹർജി സമർപ്പിച്ചു.രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് അടിയന്തരമായി ഹർജി നല്‍കിയിരിക്കുന്നത്. അറസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, നിലവിലുള്ള ജാമ്യഹർജിയില്‍ വിധി വരുന്നതുവരെ അറസ്റ്റ് നടപടികളില്‍ നിന്ന് പോലീസിനെ വിലക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *