രാജ് ഭവനുകളുടെ പേരുമാറ്റി കേന്ദ്രസർക്കാർ. അസം, ബംഗാള്‍ രാജ്ഭവനുകളുടെ പേര് മാറ്റി ലോക്ഭവൻ എന്നാക്കി.മറ്റ് സംസ്ഥാനങ്ങളിലും പേരുമാറ്റല്‍ ഉടൻ നടപ്പിലാക്കും. രാജ്ഭവൻ എന്നത് കൊളോണിയല്‍ സ്വാധീനമുള്ള പേരെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.പേരുമാറ്റം നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസം 25ന് ഉത്തരവിറക്കിയിരുന്നു. രാജ്ഭവന്റെ പേരുമാറ്റി അസം ഗവർണർ ലക്ഷ്മണ് പ്രസാദ് ആചാര്യ വെള്ളിയാഴ്ചയാണ് വിജ്ഞാപനമിറക്കിയത്. ബംഗാള്‍ ഗവർണർ സി.വി ആനന്ദബോസ് ഇന്നലെയും വിജ്ഞാപനമിറക്കിയിരുന്നു.പേര് മാത്രമല്ല, ലെറ്റർഹെഡുകള്‍, ഗേറ്റുകളിലെ നെയിംപ്ലേറ്റുകള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയ എല്ലാ ഔദ്യോഗിക രേഖകളും മാറ്റുമെന്നും സി.വി ആനന്ദബോസ് പറഞ്ഞു.
‘രാജ്ഭവൻ’ ഇനി മുതല്‍ ‘ലോക്ഭവൻ’ എന്നറിയപ്പെടും
