എസ്‌ഐആര്‍ ഹർജികള്‍ സുപ്രീംകോടതി ഇന്ന് കേള്‍ക്കും

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എസ്‌ഐആർ നടപടികള്‍ അടിയന്തിരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം സുപ്രീംകോടതി ഇന്ന് കേള്‍ക്കും.കേരളത്തില്‍ എസ്‌ഐആർ എന്യൂമറേഷൻ ഫോമുകള്‍ പൂരിപ്പിച്ച്‌ സ്വികരിക്കല്‍ ആരംഭിച്ചിട്ടുണ്ട് ഫോമുകളുടെ ഡിജിറ്റസേഷനും ആരംഭിച്ച്‌ കഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിർത്തിവെക്കണമെന്ന് ആവശ്യവുമായ ഹരജി ഇന്ന് കേള്‍ക്കുന്നത്. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സമർപ്പിച്ച ഹർജിയില്‍ കക്ഷിചേരാൻ കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനും അപേക്ഷ നല്‍കിയിട്ടുണ്ട് .എസ്‌ഐആർ നടപടി എംഎല്‍എ എന്ന നിലക്ക് തന്നെ നേരിട്ട് ബാധിക്കുന്നതാണെന്നും ആയതിനാല്‍ കക്ഷി ചേർക്കണമെന്ന് ചാണ്ടി ഉമ്മനും സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് ഹരജി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *