ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലുള്ള മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ വാസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ എസ്ഐടി.വാസുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.അതേസമയം, ശബരിമലയില്‍ നിന്നും ശേഖരിച്ച സ്വര്‍ണപ്പാളികളുടെ സാമ്ബിളുകള്‍ ഫൊറൻസിക് പരിശോധനക്കായി എസ്ഐടി ഇന്ന് കോടതിയില്‍ ഹാജരാക്കും.ഇന്നലെ പുലര്‍ച്ചെയാണ് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി സാമ്ബിളുകള്‍ ശേഖരിച്ചത്.കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ചു.സോപാനത്തെ പാളികള്‍ തിരികെ സ്ഥാപിച്ചു. ഏകദേശം പത്ത് മണിക്കൂറോളമാണ് പരിശോധന നടത്തിയത്.കാലപ്പഴക്കം പരിശോധിക്കുന്നത് പാളികള്‍ വ്യാജമാണോ എന്ന് അറിയുന്നതില്‍ നിർണായകമാണ്.
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എൻ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങാൻ എസ്ഐടി, കോടതിയില്‍ അപേക്ഷ നല്‍കും
