ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് : ജയശ്രീയുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Oplus_16908288

ശബരിമല സ്വർണ്ണക്കവർച്ചാക്കേസില്‍ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജയശ്രീയുടെ അറസ്റ്റ് നേരത്തെ സിംഗിള്‍ ബെഞ്ച് തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു.സ്വർണ്ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നും, മേലുദ്യോഗസ്ഥന്റെ നിർദ്ദേശമനുസരിച്ച്‌ ഫയലില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമാണ് ജയശ്രീ വാദിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ചികിത്സയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ജയശ്രീയുടെ ആവശ്യം. ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം കേസിന്റെ തുടർനടപടികളില്‍ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *