ബലാത്സംഗക്കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ പെരുമ്ബാവൂര്‍ അതിവേഗകോടതി വെറുതെ വിട്ടതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.മോന്‍സന്റെ മാനേജരായി ജോലിചെയ്‌തിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്. പിന്നീട് നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിയുണ്ടായിരുന്നു. ഈ കേസില്‍ ഒന്നാം പ്രതി ജോഷി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയെങ്കിലും സാക്ഷി കൂറുമാറിയതിനു പിന്നാലെ മോന്‍സണെ വെറുതെ വിടുകയായിരുന്നു. പോക്‌സോ കേസില്‍ മോന്‍സന്റെ മാനേജര്‍ ജോഷിക്കു പതിമൂന്നര വര്‍ഷം കഠിനതടവും 35,000 രൂപ പിഴയുമാണ് അതിവേഗ കോടതി ശിക്ഷ വിധിച്ചത്.2019 ല്‍ കലൂരിലെ മോന്‍സന്റെ വീട്ടില്‍വച്ചായിരുന്നു സംഭവം. മോന്‍സന്റെ വീട്ടുജോലിക്കാരിയുടെ 17 വയസുള്ള മകളെ മാനേജരായിരുന്ന ജോഷി പീഡിപ്പിച്ചെന്നായിരുന്നു പരാതി.എന്നാല്‍ കേസിന്റെ വിചാരണ ഘട്ടത്തില്‍ പരാതിക്കാരി മൊഴിമാറ്റി. മോന്‍സനെതിരേയുള്ള തട്ടിപ്പുകേസുകള്‍ അന്വേഷിച്ച പോലീസുദ്യോഗസ്‌ഥരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണു പരാതി നല്‍കിയതെന്ന പരാതിക്കാരിയുടെ നിലപാട് കേസ് ദുര്‍ബലമാക്കി.മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നു കണ്ടെത്തിയാണു മോന്‍സനെ കോടതി കുറ്റവിമുക്‌തനാക്കിയത്. മറ്റൊരു പോക്‌സോ കേസിലും മോന്‍സനെ കോടതി വെറുതെ വിട്ടിരുന്നു.
ബലാത്സംഗക്കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ നല്‍കും
