മുൻ ഡിജിപി ടോമിന് ജെ തച്ചങ്കരി പ്രതിയായ അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ വിചാരണ തുടങ്ങി. കോട്ടയം വിജിലൻസ് കോടതിയിലാണ് 28 ദിവസം തുടർച്ചയായുള്ള വിചാരണ.ടോമിൻ തച്ചങ്കരി ഇന്ന് കോടതിയില്‍ ഹാജരായി. രണ്ട് സാക്ഷികളെയും ഇന്ന് വിസ്തരിച്ചു. 128 സാക്ഷികളാണുള്ളത്. 145 രേഖകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർവീസ് കാലാവധിയില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദനം നടത്തിയെന്നാണ് പരാതി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വർഷങ്ങളോളം നിയമ വ്യവഹാരം നടന്ന കേസ് ആണ്.
അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിന് തച്ചങ്കരി ഇന്ന് കോടതിയിലെത്തി, വിചാരണ ആരംഭിച്ചു
