കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ പ്രതികളുടെ ഫോട്ടോ എടുത്തു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയില്‍

Oplus_16908288

കോടതിമുറിക്കുള്ളില്‍ വച്ച്‌ പ്രതികളുടെ ഫോട്ടോ എടുത്ത സിപിഎം വനിതാ നേതാവ് കസ്റ്റഡിയില്‍. ഇന്ന് രാവിലെയായിരുന്നു സംഭവം.വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് പ്രതികളുടെ ഫോട്ടോ എടുത്തത്. കണ്ണൂര്‍ തളിപ്പറമ്ബ് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയില്‍ ധനരാജ്‌ വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം.പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കെപി ജ്യോതിയാണ് പിടിയിലായത്. പ്രതികളുടെ ദൃശ്യം പകർത്തുന്നതിനിടെ ജഡ്ജാണ് കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പൊലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ധനരാജ്‌ വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്ബ് അഡീഷണല്‍ ജില്ലാ സെഷൻസ്‌ കോടതിയില്‍ തുടരുകയാണ്.2016 ജൂലൈ 11ന് രാത്രി കല്ലേറ്റുംകടവില്‍നിന്ന്‌ ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ധനരാജിനെ പിന്തുടർന്ന് കാരന്താടുവരെ മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ ആർഎസ്‌എസ് ക്രിമിനല്‍ സംഘമാണ്‌ വീടിന് സമീപംവച്ച്‌ വെട്ടിയത്. രക്ഷപ്പെടാൻ വീട്ടിലേക്ക് ഓടിയ ധനരാജിനെ നിലവിളി കേട്ടെത്തിയ കുടുംബാംഗങ്ങള്‍ക്ക് മുന്നിലിട്ട് നിരവധി തവണ വെട്ടുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസില്‍ കേസില്‍ 20 പ്രതികളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *