അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ചിത്രം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി തള്ളി

Oplus_16908288

എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ചിത്രം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി തള്ളി. ഓര്‍മക്കുറിപ്പായ ‘മദര്‍ മേരി കംസ് ടു മി’ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കോട്പ നിയമം അനുസരിച്ചുള്ള വിദഗ്ധ സമിതിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.പുസ്തകത്തിന്റെ കവറിലെ പുകവലി ചിത്രം നിയമ വിരുദ്ധമാണ് എന്നായിരുന്നു ഹര്‍ജിയിലെ വാദം. അതേസമയം പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ ഹര്‍ജിക്കാരനെ ഹൈക്കോടതി വിമര്‍ശിച്ചു. പൊതുതാല്‍പര്യ ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കവര്‍ പേജിലെ മുന്നറിയിപ്പ് ശ്രദ്ധിക്കാതെയാണ് ഹര്‍ജിയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.അരുന്ധതി റോയിയുടെ പുസ്തകത്തിലെ കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും കാട്ടി അഭിഭാഷകനായ എ രാജസിംഹനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ കോടതി അരുന്ധതി റോയിയോടും പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിനോടും വിശദീകരണം തേടിയിരുന്നു.ഓഗസ്റ്റിലാണ് അരുന്ധതി റോയിയുടെ ആദ്യ ഓര്‍മപുസ്തകമായ ‘മദര്‍ മേരി കംസ് ടു മീ’ എന്ന പുസ്തകം പുറത്തിറങ്ങിയത്. അമ്മ മേരി റോയിയുടെ മരണത്തെ തുടര്‍ന്ന് അരുന്ധതി റോയി എഴുതിയ ഓര്‍മക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. കോട്ടയത്തെ പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപകയും ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിക്ക് വഴിയൊരുക്കിയ ആളുമാണ് അരുന്ധതിയുടെ അമ്മ മേരി റോയി.

Leave a Reply

Your email address will not be published. Required fields are marked *