‘നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ല’; കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ ലവ് ജിഹാദല്ലെന്ന് കുറ്റപത്രം

Oplus_16908288

കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ ആണ്‍സുഹൃത്ത് മതപരിവർത്തനത്തിന് നിർബന്ധിച്ചതിനെ തുടർന്നല്ലെന്ന് കുറ്റപത്രം.സുഹൃത്ത് റമീസ് ബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.റമീസിനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. കേസില്‍ പെണ്‍കുട്ടിയുടെ കുടുംബവും ബിജെപിയും എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ സുഹൃത്ത് റമീസിനെയും മാതാപിതാക്കളെയും കുറിച്ച്‌ പരാമാർശമുണ്ടായിരുന്നു.ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *