ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കരൂരിൽ നടൻ വിജയയുടെ പാർട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിക്കാനിടയായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇരയായ കുട്ടിയുടെ പിതാവ് സുപ്രിംകോടതിയിൽ. കേസ് അന്വേഷണം സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ടാണ്, ദുരന്തത്തിൽ ജീവൻ നഷ്‌ടമായ സനുജ് എന്ന 13കാരന്റെ പിതാവ് സുപ്രിംകോടതിയെ സമീപിച്ചത്. സമാന ആവശ്യവുമായി ടിവികെയും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഉമാ ആനന്ദ് സമർപ്പിച്ച ഹരജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ ഹരജി. നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ, ബിജെപി പാർട്ടികളുടെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സുപ്രിംകോടതിയിൽ അപ്പീൽ എത്തിയത്.
കരൂർ ദുരന്തം: ഇരയായ 13കാരന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ
