സ്വഭാവദൂഷ്യം: രണ്ട് കീഴ്ക്‌കോടതി ജഡ്‌ജിമാരെ ബോംബെ ഹൈക്കോടതി പിരിച്ചുവിട്ടു

Oplus_16908288

മുംബൈ: രണ്ട് കീഴ്ക്‌കോടതി ജഡ്ജിമാരെ സ്വഭാവദൂഷ്യത്തിന് ബോംബെ ഹൈക്കോടതി പിരിച്ചുവിട്ടു. അഡീഷണൽ സെഷൻസ് ജഡ്ജി ധനഞ്ജയ് നികം, സിവിൽ ഇർഫാൻ ഷെയ്ഖ് എന്നിവർക്കെതിരെ അച്ചടക്കസമിതിയുടെ അന്വേഷണത്തെത്തുടർന്നുള്ള നടപടി.വെള്ളിയാഴ്ചയാണ് ഇവരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. സത്താറ ജില്ലാ സെഷൻസ് ജഡ്‌ജിയായ നികമിനെതിരേ കൈക്കൂലി ആരോപണം ഉയർന്നിരുന്നു. നർക്കോട്ടിക്സസ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരമുള്ള കേസുകളുടെ വിചാരണ നടത്തിയിരുന്ന ഇർഫാൻഷെയ്ഖ് അന്വേഷണത്തിനിടെ പിടിച്ചെടുത്ത മയക്കുമരുന്ന് വസ്തുക്കൾ ദുരുപയോഗംചെയ്‌തതായി ആരോപണം ഉയർന്നിരുന്നു. ഷെയ്ഖിനെതിരേ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.വഞ്ചനക്കേസിൽ ജാമ്യം അനുവദിക്കാൻ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാരോപിച്ച് നികമിനെതിരേ അഴിമതിവിരുദ്ധ ബ്യൂറോ (എസിബി) കേസ് രജിസ്റ്റർ ചെയ്. നിരപരാധിയാണെന്നും കേസിൽ കുടുക്കിയതാണെന്നും കാട്ടി നികം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുൻകൂർജാമ്യം ലഭിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *