വിജയ് ഉത്തരവാദിത്തം ഏറ്റെടുത്തില്ല, കാരവാൻ പിടിച്ചെടുക്കണം; ഹൈക്കോടതി ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്

Oplus_16908288

കാരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകർപ്പ് പുറത്ത്. ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കാരവാൻ അടക്കമുള്ളവ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനും ഉത്തരവില്‍ പറയുന്നു.അതേസമയം സംഭവത്തില്‍ തമിഴ്‌നാട് സർക്കാരിനും വിജയ്‌ക്കും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്.ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്‌ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്‌ഐടിക്ക് കൈമാറണം, സംഘത്തില്‍ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അശ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്‌ഐടിക്ക് കോടതി നല്‍കിയത്.ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികള്‍ തള്ളിയ കോടതി ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നല്‍കി പ്രത്യേക സംഘത്തെ (എസ്‌ഐടി) നിയോഗിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *