‘നാല് കോടി രൂപ നഷ്ടപരിഹാരം വേണം’; യൂട്യൂബിനും ഗൂഗിളിനുമെതിരെ ഐശ്വര്യ റായും അഭിഷേക് ബച്ചനും കോടതിയിൽ

Oplus_16908288

മുംബൈ: എഐ ഉപയോഗിച്ച് നിർമിച്ച ഡീഫേക്ക് വീഡിയോകൾ പ്രചരിപ്പിച്ചതിനെതിരെ യൂട്യൂബിനും ഗൂഗിളിനുമെതിരെ മാനനഷ്ട‌ക്കേസ് നൽകി ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും. 450,000 ഡോളർ (ഏകദേശം നാല് കോടി) നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് താരദമ്പതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടെന്നാരോപിച്ച് കഴിഞ്ഞദിവസമാണ് ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നും സ്വാകാര്യത സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *