അപകീര്‍ത്തി കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചുവെന്ന് സുപ്രീംകോടതി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിരമിച്ച അധ്യാപിത അമിത സിങ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘ദി വയറി’നെതിരെ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.അപകീര്‍ത്തി കുറ്റകരമല്ലാതാക്കുന്നതിനെ അനുകൂലിച്ചാണ് സുപ്രീംകോടതിയുടെ ജസ്റ്റിസ് എം എം സുന്ദരേഷും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന രണ്ട് അംഗ ബെഞ്ചിന്റെ പരാമര്‍ശം. ന്യൂസ് പോര്‍ട്ടലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ കോടതിയുടെ നിരീക്ഷണത്തോട് യോജിച്ചു.2016ല്‍ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ടാണ് കേസ്. വയറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിഘടനവാദത്തിന്റേയും ഭീകരതയുടേയും ഗുഹ എന്ന് പരാമര്ശിച്ചതിനെരെയാണ് അധ്യാപിക അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. സ്ഥാപനത്തിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ അമിത സിങ് ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് 2017ല്‍ കോടതി ന്യൂസ് പോര്‍ട്ടലിന് സമന്‍സ് അയച്ചു. ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ന്യൂസ് പോര്‍ട്ടലിന്റെ ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ന്യൂസ്പോര്‍ട്ടല്‍ സുപ്രീംകോടതിയെ സമീപിച്ചത്.ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷന്‍ 356 പ്രകാരം മാനനഷ്ടം കുറ്റകരമാണ്. മാനനഷ്ടം ക്രിമിനല്‍ കുറ്റകമായ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജരിവാള്‍ എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാര്‍ ഈ വ്യവസ്ഥയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തിട്ടുണ്ട്.
Related Posts
സ്വാശ്രയ മെഡിക്കല്‍ കോളജ്: ബിപിഎല്‍ വിദ്യാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കരുത്: സുപ്രീംകോടതി
- law-point
- May 17, 2025
- 0
ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പഠിക്കുന്ന ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍ നിന്ന് […]
പോഷ് ആക്ട് രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണം; സുപ്രീംകോടതിയിൽ പുതിയ ഹർജി
- law-point
- August 23, 2025
- 0
ദില്ലി: പോഷ് ആക്ട് (POSH Act) രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ […]
സോനം വാങ്ചുകിൻ്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി; കേന്ദ്രസര്‍ക്കാറിനും ലഡാക് ഭരണകൂടത്തിനും സുപ്രീം കോടതി നോട്ടീസ്
- law-point
- October 6, 2025
- 0
ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ മോചനം […]
