അപകീർത്തികരമായ സൈബർ ആക്രമണത്തിനെതിരെ സിപിഎം നേതാവ് കെ ജെ ഷൈനും വൈപ്പിൻ എംഎല്‍എ കെ എൻ ഉണ്ണികൃഷ്ണനും ഇന്ന് നിയമ നടപടി സ്വീകരിച്ചേക്കും. എല്ലാ തെളിവുകളുമടക്കം മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കാനാണ് തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ മറച്ചു വയ്ക്കാൻ കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയെന്നാണ് വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട്. ഇരുവരേയും പിന്തുണച്ച് സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രചാരണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും സിപിഎമ്മിന്റെ ഉള്‍പ്പാർട്ടി പ്രശ്നം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടന്നുമാണ് ഡിസിസി പ്രസിഡന്റിന്റെ നിലപാട്.
കെ ജെ ഷൈനും വൈപ്പിൻ എംഎല്‍എയും ഇന്ന് പരാതി നല്‍കും
