പൂനെ: ശിവജിയെയും സംഭാജിയെയും കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നിയമനടപടി നേരിടുന്ന നാഗ്പൂർ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകന് മുൻകൂർ ജാമ്യം നിഷേധിച്ച് കോലാപ്പൂർ സെഷൻസ് കോടതി.നാഗ്പൂർ ആസ്ഥാനമായുള്ള പത്രപ്രവർത്തകൻ പ്രശാന്ത് കൊരാത്കറിന്റെ മുൻകൂർ ജാമ്യമാണ് കോലാപ്പൂർ സെഷൻസ് കോടതി നിഷേധിച്ചത്.
തന്റെ മൊബൈൽ ഫോണിലെ എല്ലാ വിവരങ്ങളും പൊലീസിന് കൈമാറുന്നതിന് മുമ്പ് പത്രപ്രവർത്തകൻ മനഃപൂർവം ഇല്ലാതാക്കിയെന്ന് പറഞ്ഞാണ് കോടതി ജാമ്യം നിഷേധിച്ചത്.കോലാപ്പൂർ ആസ്ഥാനമായുള്ള ചരിത്രകാരൻ ഇന്ദ്രജിത് സാവന്തുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ശിവജിയെയും സംഭാജിയെയും കുറിച്ച് കൊരാത്കർ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഫെബ്രുവരി 26നാണ് അദ്ദേഹത്തിനെതിരെ കോലാപ്പൂരിൽ കേസ് രജിസ്റ്റർ ചെയ്തത്.