അഡ്വ.അനസൂയ പി രാജു
ഡിജിറ്റൽ സേവനങ്ങൾ വികസിക്കുന്നതിനനുസരിച്ച് ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങളുടെ നിരക്കുകൾ വർദ്ധിക്കുകയാണ്, അക്രമണകാരികൾ ഉയർന്നുവരുന്ന ദുർബലതകളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) പ്രകാരം സാമ്പത്തിക തട്ടിപ്പ്, ഓൺലൈൻ തട്ടിപ്പുകൾ, ഐഡന്റിറ്റി മോഷണം എന്നിവ ഉൾപ്പെടുന്ന സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഡിജിറ്റൽ സുരക്ഷാ അവബോധത്തിന്റെ അഭാവം പലപ്പോഴും സൈബർ കുറ്റവാളികൾ അനധികൃത ആക്സസ് നേടുന്നതിനും ദുരുപയോഗം ചെയ്യുന്നതിനുള്ള ഒരു പഴുതായ് ഉപയോഗിക്കുന്നു. ഡിജിറ്റൽ അറസ്റ്റ് എന്നത് ഒരുതരം സൈബർ തട്ടിപ്പാണ്, അതിൽ തട്ടിപ്പുകാർ ഒരു വ്യക്തിയെ ബന്ധപ്പെടുകയും ഗുരുതരമായ കുറ്റകൃത്യത്തിൽ (പണമിടപാട്, മയക്കുമരുന്ന് കടത്ത് അല്ലെങ്കിൽ സൈബർ കുറ്റകൃത്യം) പോലുള്ളവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
അറസ്റ്റ് ഒഴിവാക്കാൻ ഇരകളെ ഉടൻ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും വ്യാജ രേഖകൾ, വീഡിയോ കോളുകൾ വഞ്ചനപരമായ ഓൺലൈൻ കോടതി വിചാരണകൾ എന്നിവ ഉപയോഗിച്ച് കബളിപ്പിക്കുന്നു .പലരും അറിയാതെ തന്നെ സംശയാസ്മതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നു. അത് തട്ടിപ്പുകാർക്ക് അവരുടെ വിവരങ്ങൾ മോഷ്ടിക്കാനും പിന്നീട് അവരെ ബ്ലാക്ക് മെയിൽ ചെയ്യാനും അനുവദിക്കുന്നു. ഇത്തരത്തിലുള്ള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് എങ്ങനെ മനസ്സിലാക്കാം, സർക്കാർ ഏജൻസികൾ അറസ്റ്റ് വിവരങ്ങൾ ഫോൺ കോൾ വഴിയോ വാട്സ്ആപ്പ് സന്ദേശങ്ങൾ വഴിയോ അറിയിക്കില്ല, അങ്ങനെയാണെങ്കിൽ തന്നെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി വിളിക്കുന്ന ആളുടെ ഐഡൻറ്റി പരിശോധിക്കുക, ലിങ്കുകളും ഈമെയിലുകളും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക, ലളിതമായ പാസ്സ്വേർഡുകൾ ഒഴിവാക്കുക, ടു ഫാക്ടർ ഓതെന്റികേഷൻ നൽകുക, നിങ്ങളുടെ സോഫ്റ്റ്വെയർ, ആപ്പുകൾ, ആൻറിവൈറസ് പ്രോഗ്രാമുകൾ എന്നിവ പതിവായി അപ്ഡേറ്റ് ചെയ്യുക, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കുക എന്നിവയൊക്കെയാണ്. ഇന്ത്യയിൽ സൈബർ തട്ടിപ്പുകളെ കുറിച്ചുള്ള സമീപകാല ഡേറ്റ പരിശോധിക്കുമ്പോൾ 2024 ൽ ഇന്ത്യയിൽ സൈബർ തട്ടിപ്പുകൾ മൂലമുള്ള നഷ്ടം 1.7 ബില്യൺ രൂപയിലധികമായി വർദ്ധിച്ചിട്ടുണ്ട്, 2023ല് സൈബർ കുറ്റകൃത്യ പരാതികളുടെ എണ്ണം 1.1 ദശലക്ഷമായി വർദ്ധനവ് രേഖപ്പെടുത്തി , 2024 ഇതിൽ 1.7 ദശലക്ഷമായി ഉയർന്നു.ഇത്തരം സൈബർ ക്രൈമിൽ ഇരയായിട്ടുള്ള വരാണെങ്കിൽ ഇന്ത്യൻ സർക്കാരിന്റെ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 ൽ പരാതി രജിസ്റ്റർ ചെയ്യുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി റിപ്പോർട്ട് ചെയ്യുകയോ ചെയ്യാം. ഇത്തരം തട്ടിപ്പുകൾക്ക് ജാഗ്രത ആവശ്യമാണ്. ആരെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ ആണെന്ന് നടിച്ച് നിങ്ങളെ വിളിച്ചോ ഇമെയിൽ അയച്ചോ ഭീഷണിപ്പെടുത്തിയാൽ പരിഭ്രാന്തരാകരുത്. പകരം ശരിയായ മുൻകരുതലുകൾ എടുക്കുക, അവബോധം പ്രചരിപ്പിക്കുക, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുക സുരക്ഷിതരായിരിക്കുക.