വാഹനം വാങ്ങാൻ എടുത്ത വായ്പ തിരിച്ചടച്ചിട്ടും വാഹനത്തിന്റെ എൻഒസി നല്‍കാതിരുന്ന ഇൻഡസ് ഇൻഡ് ബാങ്ക് വാഹന ഉടമയ്ക്കു നഷ്ട പരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 2500 രൂപയും നല്കുവൻ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി പ്രഖ്യാപിച്ചു.വിമുക്തഭടനായ കാട്ടാക്കട കണ്ടല തേരികുന്നത്ത് അശ്വതിയില്‍ കെ.എസ്. രവീന്ദ്രനാണ് എതൃകക്ഷികളായ ഇൻഡസ് ഇൻഡ് ബാങ്കിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ. കാട്ടാക്കട പി.എസ്. അനില്‍ മുഖേന ഉപഭോക്തൃ കോടതിയെ സമീപിച്ചത്. എൻഒസിക്കായി നിരന്തരം ബാങ്കിനെ സമീപിച്ചു കിട്ടാതിരുന്നതില്‍ വാഹനം റോഡിലിറക്കാൻ കഴിയാത്ത സ്ഥിതിയായി. തുടർന്ന് രവീന്ദ്രൻ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കു കയായിരുന്നു.മൂന്നു വർഷത്തിനു ശേഷമാണു മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ബാങ്ക് എൻഒസി നല്‍കിയത്. തുടർന്നാണ് നഷ്ടപരിഹാരത്തിനായി ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. ഇതോടൊപ്പം പതിനെട്ടു രേഖകളും ഹാജരാക്കി. ഹർജികക്ഷി ഉയർത്തിയിട്ടുള്ള വാദമുഖങ്ങള്‍ ശരിവച്ച പി.വി. ജയരാജാൻ പ്രസിഡന്റായ മൂന്നംഗ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധി പ്രഖ്യാപിച്ചത്. ഒരു മാസത്തിനകം വിധി സഖ്യ നല്‍കിയില്ലെങ്കില്‍ ഒന്തു ശതമാനം പലിശ ചേർത്ത് ഈടാക്കാമെന്നും വിധിന്യായത്തില്‍ പറയുന്നു.
എൻഒസി നല്‍കിയില്ല; ഇൻഡസ് ഇൻഡ് ബാങ്ക് 1 ലക്ഷം രൂപയും കോടതി ചെലവും നല്കാൻ വിധി
