ഗവണ്‍മെന്റ് അഭിഭാഷകരുടെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഗവൺമെന്റ് അഭിഭാഷകരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനം, മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെൻ്റ്വർക്ക് എന്നിവരുടെ പ്രതിമാസ വേതനമാണ് വർധിപ്പിക്കുന്നത്. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ നിന്നും 25,000 രൂപയുമായാണ് ശമ്പളം വർദ്ധിപ്പിക്കുക. 2022 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് ശമ്പള വർധനവ്.

Leave a Reply

Your email address will not be published. Required fields are marked *