അഭിഭാഷകരുടെ എൻറോള്‍മെന്റ് സമയത്ത് ഓപ്ഷണല്‍ ഫീസുകള്‍ ഈടാക്കുന്നതില്‍ നിന്ന് സംസ്ഥാന ബാർ കൗണ്‍സിലുകളെ വിലക്കി സുപ്രീം കോടതി.ഇത് സംബന്ധിച്ച് 2024-ലെ വിധിയില്‍ വീണ്ടും വ്യക്തത വരുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ നിർദ്ദേശം.മുൻ ഉത്തരവ് പാലിക്കാത്തതിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. എൻറോള്‍മെന്റ് ഫീസ് ഘടനയുമായി ബന്ധപ്പെട്ട 2024-ലെ വിധി കർശനമായി പാലിക്കാൻ ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യ (BCI) നേരത്തെ എല്ലാ സംസ്ഥാന ബാർ കൗണ്‍സിലുകള്‍ക്കും നിർദ്ദേശം നല്‍കിയിരുന്നു.കർണാടക സ്റ്റേറ്റ് ബാർ കൗണ്‍സില്‍ അമിത ഫീസ് ഈടാക്കുന്നുണ്ടെന്ന് കോടതിയലക്ഷ്യ നടപടികളില്‍ കണ്ടെത്തിയതിനെ തുടർന്നാണ് ബിസിഐ എല്ലാ സംസ്ഥാന ബാർ കൗണ്‍സിലുകളില്‍ നിന്നും എൻറോള്‍മെന്റ് ഫീസ് പിരിവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയത്.മിക്ക സംസ്ഥാനങ്ങളും ഉത്തരവ് പാലിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഹിമാചല്‍ പ്രദേശ്, കർണാടക, ജമ്മു & കശ്മീർ ബാർ കൗണ്‍സിലുകള്‍ ഇപ്പോഴും നിയമപരമായ പരിധിക്ക് പുറത്തുള്ള തുകകള്‍ ഈടാക്കുന്നതായി കോടതി കണ്ടെത്തി. ഉദാഹരണത്തിന്, ഹിമാചല്‍ പ്രദേശ് ഒരു അധിക അഡ്വക്കേറ്റ്സ് വെല്‍ഫെയർ ഫണ്ട് ഫീസ് ഈടാക്കിയിരുന്നു. ജമ്മു & കശ്മീർ ആകട്ടെ, ജനറല്‍ വിഭാഗത്തില്‍ നിന്ന് ₹900 രൂപയും SC/ST വിഭാഗത്തില്‍ നിന്ന് ₹450 രൂപയുമാണ് ഈടാക്കിയിരുന്നത് (നിയമപ്രകാരം യഥാക്രമം ₹750, ₹150 എന്നിങ്ങനെയാണ് ഫീസ്).”കർണാടക സ്റ്റേറ്റ് ബാർ കൗണ്‍സില്‍ ഓപ്ഷണല്‍ എന്ന പേരില്‍ ഏതെങ്കിലും തുക പിരിക്കുന്നുണ്ടെങ്കില്‍ അത് നിർബന്ധമല്ലെങ്കില് പോലും നിർത്തണം,” എന്നും കോടതി വ്യക്തമാക്കി. ഓപ്ഷണല്‍ അല്ലെങ്കില്‍ നിയമപരമല്ലാത്ത യാതൊരു ഫീസും ചുമത്താൻ പാടില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.
അഭിഭാഷകരുടെ എൻറോള്‍മെന്റിന് ഓപ്ഷണല്‍ ഫീ ഈടാക്കരുതെന്ന് സുപ്രീം കോടതി
