കൊച്ചി: കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ സിപിഎം വിപ്ലവഗാന വിവാദത്തിലെ ഹൈക്കോടതി നിരീക്ഷണം സ്വാഗതാർഹമെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.വിഷ്ണു സുനിൽ പന്തളം. ക്ഷേത്ര ഉത്സവങ്ങളിലേക്ക് രാഷ്ട്രീയം കൊണ്ടുവരുവാൻ ശ്രമം നടത്തിയവർക്കുള്ള തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങൾ ഇത്തരം സംഭവങ്ങൾക്കുള്ളതല്ലെന്നും ഭക്തരുടെ കൈയ്യിൽ നിന്ന് ശേഖരിക്കുന്ന പണം ഇത്തരത്തിൽ ചെലവാക്കാൻ ഉള്ളതല്ലെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം സിപിഎമ്മിനുള്ള താക്കീതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പണം കൂടുതൽ ഉണ്ടെങ്കിൽ അവിടെ വരുന്നവർക്ക് അന്നദാനം നൽകൂവെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി. ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകാൻ നിർദേശം നൽകി. ദേവസ്വം കമ്മിഷണറുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും പ്രോഗ്രാം നോട്ടീസ് നല്‍കിയിരുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വിഷ്ണു സുനിൽ പന്തളം നൽകിയ ഹർജിയിലാണ് നടപടി.