കാമുകനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി അദീനയെ കോടതി കസ്റ്റഡിയില്‍ വിട്ടു. 2 ദിവസത്തെ കസ്റ്റഡിയിലാണ് കോതമംഗലം കോടതി അദീനയെ വിട്ടത്.ജൂലൈ 30നാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ അന്‍സിലിനെ ആശുപത്രിയില്‍ എത്തിച്ചത്. കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ദീർഘകാലമായുള്ള ബന്ധത്തിനിടെ അൻസില്‍ പലതവണ തന്നെ ഉപദ്രവിച്ചു എന്ന് കാണിച്ച് അദീന പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അൻസില്‍ പണം വാഗ്ദാനം ചെയ്തു. എന്നാല്‍ കേസ് പിൻവലിച്ചിട്ടും പണം നല്‍കാൻ അൻസില്‍ തയ്യാറായില്ല. ഇതിനെ തുടർന്ന് പലപ്പോഴായി ഇരുവരും തമ്മില്‍ വാക്ക് തർക്കം ഉണ്ടായി. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താൻ വേണ്ടിയാണ് പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
കോതമംഗലത്ത് കാമുകനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ്; പ്രതി അദീനയെ കോടതി കസ്റ്റഡിയില്‍ വിട്ടു
