പതിനൊന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 37 വർഷത്തിന് ശേഷം സുപ്രീം കോടതിയുടെ സുപ്രധാന വിധി.കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 53 വയസ്സുകാരനായ പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ബോർഡിന് പരമാവധി മൂന്ന് വർഷം വരെ പ്രത്യേക ഹോമിലേക്ക് അയക്കാൻ അധികാരമുണ്ട്.രാജസ്ഥാനിലെ അജ്മീറില്‍ 37 വർഷം മുമ്ബ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 1993-ല്‍ കിഷൻഗഡിലെ അഡീഷണല്‍ സെഷൻസ് ജഡ്ജി പ്രതിക്ക് അഞ്ച് വർഷം കഠിനതടവ് വിധിച്ചിരുന്നു. രാജസ്ഥാൻ ഹൈക്കോടതി 2024 ജൂലൈയില്‍ ഈ വിധി ശരിവെക്കുകയും ചെയ്തു.എന്നാല്‍, സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോഴാണ് പ്രതി താൻ കുറ്റം ചെയ്യുമ്ബോള്‍ പ്രായപൂർത്തിയാകാത്തയാളായിരുന്നു എന്ന വാദം ഉന്നയിച്ചത്. ഇതേത്തുടർന്ന്, കിഷൻഗഡിലെ ജില്ലാ സെഷൻസ് ജഡ്ജിക്ക് അന്വേഷണം നടത്താൻ സുപ്രീം കോടതി നിർദ്ദേശം നല്‍കി. അന്വേഷണത്തില്‍, കുറ്റം നടന്ന സമയത്ത് പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് രേഖാമൂലമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കപ്പെട്ടു.ഈ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് ജസ്റ്റിസുമാരായ ബി.ആർ. ഗവായിയും അഗസ്റ്റിൻ ജോർജ് മസിഹും അടങ്ങിയ ബെഞ്ച് ശിക്ഷ റദ്ദാക്കി. ഏതൊരു ഘട്ടത്തിലും “ജുവനൈലിറ്റി” എന്ന വാദം ഉന്നയിക്കാമെന്നും, സുപ്രീം കോടതിയില്‍ ഈ പ്രതിരോധം ഉന്നയിക്കാൻ പ്രതിയെ അനുവദിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ വാദം തള്ളിക്കളയുകയും ചെയ്തു.”ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം, 2000 പ്രകാരമുള്ള വ്യവസ്ഥകള്‍ ഇവിടെ ബാധകമാണ്. അതിനാല്‍, വിചാരണക്കോടതി വിധിച്ചതും ഹൈക്കോടതി ശരിവച്ചതുമായ ശിക്ഷ നിലനില്‍ക്കില്ല,” ബെഞ്ച് വ്യക്തമാക്കി
പതിനൊന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 37 വർഷത്തിന് ശേഷം സുപ്രീം കോടതിയുടെ സുപ്രധാന വിധി
