മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം : കോണ്‍ഗ്രസ് നേതാവിന് പിഴ ചുമത്തി കോടതി

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട മുൻ നഗരസഭാ അംഗത്തിന് പിഴ ശിക്ഷ വിധിച്ചു.കോണ്‍ഗ്രസ് മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.സി താഹ യ്ക്കാണ് കണ്ണൂർ സി.ജെ.എം കോടതി 1500 രൂപ പിഴ ചുമത്തിയത്. കോടതിയില്‍ ടി.സിതാഹ കുറ്റം സമ്മതിച്ചിരുന്നു.തെറ്റായ കാര്യം പോസ്റ്റു ചെയ്തത് രാഷ്ട്രീയ നിലപാടിൻ്റെ പേരിലാണെന്ന് ടി.സിതാഹ മൊഴി നല്‍കി. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പ് കാലത്ത് ടി.സിതാഹയെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. 2020ലാണ് കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് വീട്ടില്‍ നിന്നുമാണ് പൊലിസ് താഹയെ അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *