കേരളാസര്‍വകലാശാല റജിസ്ട്രാറായി ഡോ. കെ.എസ്. അനില്‍കുമാര്‍ തുടരും. ഹര്‍ജി ഹൈക്കോടതി സിംഗിള്‍ബഞ്ച് തീര്‍പ്പാക്കി.സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വി.സി.യ്ക്ക് സിന്‍ഡിക്കേറ്റിനെ സമീപിക്കമെന്നും കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ വി.സി.യായി നിയോഗിച്ച വി.സി. മോഹന്‍കുമാര്‍ ആയിരുന്നു കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തത്. ഇതിനെതിരേയായിരുന്നു അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇത് പിന്‍ വലിക്കുകയായിരുന്നു.നിയമനാധികാരി സിന്‍ഡിക്കേ്റ്റ് ആണെന്നും സിന്‍ഡിക്കേറ്റിനാണ് അധികാരമെന്നും കോടതിയുടെ വിധിയില്‍ നിന്നും പുറത്തുവന്നു. വൈസ് ചാന്‍സലര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഇത് ചെയ്തതെന്നുമായിരുന്നു സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സിന്‍ഡിക്കേറ്റ് ഇന്നലെ യോഗത്തില്‍ എടുത്ത തീരുമാനം. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തത്. വി.സി. മോഹന്‍ കുന്നുമ്മല്‍ വിദേശപര്യടനത്തിലായതിനാലാണ് ഡിജിറ്റല്‍ സര്‍വകലാശാല വി.സി. ഡോ. സിസാ തോമസിനു പകരം ചുമതല നല്‍കിയത്.
ഹൈക്കോടതി സിംഗിള്‍ബഞ്ച് തീര്‍പ്പാക്കി ; കേരളാസര്‍വകലാശാലാ റജിസ്ട്രാറായി അനില്‍കുമാര്‍ തുടരും
