കൊച്ചി:പോലീസ് സ്റ്റേഷനുകളില്‍ റൗഡിപ്പട്ടിക പരസ്യമായി പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും പോലീസ് ഉദ്യോഗസ്ഥരുടെ അറിവിലേക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി.പരസ്യമായി പട്ടിക പ്രദര്‍ശിപ്പിക്കുമ്പോൾ വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ളിടത്ത് വയ്ക്കാനുളളതാണ് ഇത്തരം പട്ടികകളെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.റൗഡി എന്നും റൗഡിയായി തുടരണമെന്നില്ല. കുറ്റവാളികളെ നേരായ മാര്‍ഗത്തിലേക്കു നയിക്കാന്‍ സമൂഹത്തിനും കടമയുണ്ട്. റിപ്പര്‍ ജയാനന്ദന് തന്‍റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി പരോള്‍ അനുവദിച്ചത് ഇയാള്‍ മാനസാന്തരത്തിന്‍റെ പാതയിലാണെന്നു ബോധ്യപ്പെട്ടതിനാലാണ്.ഫോര്‍ട്ട്‌കൊച്ചി പോലീസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്‍റെ പേരും ചിത്രവും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ കുറ്റവാളി സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ഹര്‍ജിക്കാരന്‍റെ പേരും ഫോട്ടോയും രണ്ടാഴ്ചയ്ക്കകം സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍നിന്ന് നീക്കാന്‍ കോടതി നിര്‍ദേശിച്ചു.
പോലീസ് സ്റ്റേഷനുകളില്‍ റൗഡിപ്പട്ടിക പരസ്യമായി പ്രദര്‍ശിപ്പിക്കാനുള്ളതല്ല: ഹൈക്കോടതി
