കൽപ്പറ്റ: വയനാട് ചൂരൽമലയിലെ പ്രതിഷേധ സമരം നടത്തിയ ആറു പേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ദുരന്തബാധിതൻ ഉൾപ്പെടെയുള്ള നാട്ടുകാരെയാണ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തു, വാഹനത്തിന് കേടുപാട് വരുത്തി എന്നിവ കുറ്റങ്ങൾ. ജാമ്യമില്ല വകുപ്പുപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. വെള്ളാർമല വില്ലേജ് ഓഫീസർ എ അജീഷിനെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിലാണ് ചൂരൽമല സ്വദേശികളായ ആറു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മേപ്പാടി പൊലീസ് കേസെടുത്തത്.
ചൂരൽമലയിലെ പ്രതിഷേധം: ദുരന്തബാധിതൻ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ, ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്
