നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെന്‍സിക് വിഭാഗം പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും അനീഷയാണ് കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആര്‍. അനീഷക്കും, ഭവിനും പുറമേ മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ തന്നെ തെളിവെടുപ്പും പൂര്‍ത്തിയാക്കിയിരുന്നു. രണ്ട് എഫ്‌ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിയുമാണ്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്.2021 നവംബര്‍ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്ത ദിവസം ഉച്ചവരെ വീട്ടില്‍ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടില്‍ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നല്‍കി. ഭവിന്‍ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടില്‍ കുഴിച്ചിട്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
തൃശ്ശൂരില്‍ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
