ഇന്ത്യയിൽ നിന്ന് നിർമിക്കപ്പെടുന്ന അശ്ലീല ദൃശ്യങ്ങൾ ഇൻറർനെറ്റിൽ പെരുകുന്നു. വിവിധ ഓൺലൈൻ സ്ട്രീമിങ് ആപ്പുകളിലാണ് വലിയ രീതിയിൽ നിയമലംഘനം നടക്കുന്നത്. കാഴ്ചക്കാരിൽ നിന്ന് വൻതുക ഈടാക്കിയാണ് ഈ നഗ്നതാ പ്രദർശനം. ഇന്ത്യൻ ഐടി നിയമം അനുസരിച്ച് ഇത്തരം ഉള്ളടക്കങ്ങളുടെ പ്രദർശനം നിയമവിരുദ്ധമാണെങ്കിലും ഇത്തരക്കാർക്കെതിരെ കാര്യമായ നടപടികളൊന്നുമുണ്ടാവുന്നില്ല. വെള്ളിയാഴ്ചയാണ് ഓൺലൈൻ ആപ്പ് വഴി സ്വന്തം ലൈംഗിക ദൃശ്യങ്ങൾ പങ്കുവെച്ച കേസിൽ, ഹൈദരാബാദിൽ നിന്നുള്ള ദമ്പതിമാരെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് തങ്ങൾ ഇത് ചെയ്തിരുന്നതെന്നാണ് ദമ്പതിമാരുടെ വാദം.
ഐടി നിയമം അനുസരിച്ചാണ് അറസ്റ്റ്.ഉന്നതവിദ്യാഭ്യാസം തേടുന്ന ഇവരുടെ മക്കൾ പഠനത്തിൽ ഉന്നത വിജയം നേടിയവരാണ്. ഒരാൾ രണ്ടാം വർഷ ബിടെക് വിദ്യാർഥിയാണെന്നും മറ്റൊരാൾ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 470 ൽ 468 മാർക്ക് നേടിയ ആളാണെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.