അഹമ്മദാബാദ് :പരാതിക്കാരൻ കോടതി നടപടികളില്‍ പങ്കെടുത്തത് വീഡിയോ കോണ്‍ഫറൻസ് വഴി ശുചിമുറിയിലിരുന്ന്. ഗുജറാത്ത് ഹൈകോടതി നടപടികളില്‍ ശുചിമുറിയിലിരുന്ന് പങ്കെടുത്ത പരാതിക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്.സൂം മീറ്റിങ്ങില്‍ സമദ് ബാറ്ററി എന്ന പേരില്‍ ലോഗ് ചെയ്തയാളാണ് ബ്ലൂടൂത്ത് സ്പീക്കർ ചെവിയില്‍ വെച്ച് ടോയ്ലെററിലെത്തുകയും ഫോണ്‍ കാമറ വൈഡ് ആംഗിളില്‍ വെച്ചുകൊണ്ട് കോടതി നടപടികളില്‍ പങ്കെടുക്കുകയും ചെയ്തത്.ചെക്ക് മടങ്ങിയ കേസില്‍ പരാതിക്കാരനായ സമദ് കേസിനാധാരമായ എഫ്.ഐ.ആർ തള്ളണമെന്ന എതിർകക്ഷിയുടെ അപേക്ഷയിലാണ് കോടതി നടപടികളില്‍ പങ്കെടുത്തത്. ജഡ്ജിയും മറ്റ് അഭിഭാഷകരും ഗൗരവമായി കേസിന്റെ നടപടികളിലേക്ക് കടക്കവെ ഇയാള്‍ ഫ്ലഷ് ചെയ്യുന്നതും പിന്നീട് സ്വയം വൃത്തിയാക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കി. കോടതിയിലെ ശുചിമുറികള്‍ പത്തുദിവസമെങ്കിലും വൃത്തിയാക്കുക എന്ന ശിക്ഷയാണ് ഇവന് നല്‍കേണ്ടതെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. രോഹിത് ശർമ എന്ന നിയമ വിദ്യാർഥി സമദിന് തക്കതായ ശിക്ഷ നല്‍കണമെന്ന് പറയുന്നു. കോടതിയലക്ഷ്യത്തിന് സമദിന് നല്ല ശിക്ഷ നല്‍കണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു.
പരാതിക്കാരൻ കോടതി നടപടികളില്‍ പങ്കെടുത്തത് വീഡിയോ കോണ്‍ഫറൻസ് വഴി ശുചിമുറിയിലിരുന്ന്:വ്യാപക വിമർശനം
