ജാമ്യ ഉത്തരവ് ലംഘിച്ച കേസില്‍ യുവാവിനെ രണ്ട് വർഷത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

തിരുവനന്തപുരം ഇടയ്ക്കോട് ഊരുപൊയ്ക‌ മങ്കാട്ടുമൂല രതീഷ് ഭവനില്‍ രതീഷിനെതിരെയാണ് (36) നടപടി.തിരുവനന്തപുരം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഇയാള്‍ക്ക് കഴിഞ്ഞ ഏപ്രിലില്‍ നല്ലനടപ്പിന് മൂന്നു വർഷത്തേക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ വീണ്ടും ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ വധശ്രമ കേസില്‍ ഉള്‍പ്പെട്ടതോടെയാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്.ആറ്റിങ്ങല്‍, മംഗലപുരം, പോത്തൻകോട്, ശ്രീകാര്യം എന്നീ പൊലീസ് സ്റ്റേഷനുകളിലെ കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, അടിപിടി, കഞ്ചാവ് വില്‍പന തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ. അജയൻ പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.നേരത്തെ രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പെടെ വിചാരണ വേല്‍യില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ ഒളിവില്‍ പോയ രതീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്കെതിരെ വാറണ്ടും പുറത്തിറക്കിയിരുന്നു. പിന്നീട് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിലിറങ്ങി വീണ്ടും അക്രമം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *