പാൻ കാർഡ് നിയമങ്ങളിൽ വരുന്നു വൻ മാറ്റം: ജൂലൈ 1 മുതൽ ആധാർ നിർബന്ധം

Oplus_16908288

● വെരിഫിക്കേഷൻ ആധാർ അടിസ്ഥാനമാക്കും.

● പാൻ-ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി

.● 2025 ഡിസംബർ 31 വരെ പിഴയില്ല. ● ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമാകും.

● ആദായനികുതി വകുപ്പിന്റെ ‘പാൻ 2.0’ പദ്ധതി.

ഇന്ത്യൻ നികുതി സംവിധാനത്തിൽ സുപ്രധാനമായ ഒരു മാറ്റത്തിന് കളമൊരുങ്ങുന്നു. 2025 ജൂലൈ 1 മുതൽ പുതിയ പാൻ (പെർമനൻ്റ് അക്കൗണ്ട് നമ്പർ) കാർഡിന് അപേക്ഷിക്കുന്നവർക്ക് ആധാർ നിർബന്ധമാക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) ഒരുങ്ങുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഡിജിറ്റൽവൽക്കരണം ശക്തിപ്പെടുത്തുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള ഒരു പ്രധാന നടപടിയാണിത്. ഈ പുതിയ നിയമങ്ങൾ വരാനിരിക്കുന്ന മാസങ്ങളിൽ എങ്ങനെ നികുതിദായകരെ ബാധിക്കുമെന്ന് വിശദമായി പരിശോധിക്കാം. പുതിയ പാൻ കാർഡിന് ആധാർ നിർബന്ധംനിലവിൽ പേര്, ജനനത്തീയതി തെളിവ്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, 2025 ജൂലൈ 1 മുതൽ ഈ രീതിക്ക് മാറ്റം വരും. പുതിയ പാൻ കാർഡിനായി അപേക്ഷിക്കുന്ന എല്ലാവർക്കും ആധാർ കാർഡ് നിർബന്ധമാകും. അപേക്ഷാ നടപടികളുടെ ഭാഗമായി ആധാർ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ നിർബന്ധമാക്കാനാണ് ആദായനികുതി വകുപ്പ് ഒരുങ്ങുന്നത്. ഇത് നികുതി ഫയൽ ചെയ്യുന്നതിൽ കൂടുതൽ ഉത്തരവാദിത്തവും കൃത്യതയും ഉറപ്പാക്കും. ഇൻകം ടാക്സ് പോർട്ടലിൽ ജൂലൈ മുതൽ പുതിയ അപേക്ഷാ നടപടിക്രമങ്ങൾ നിലവിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *