ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീം കോടതി അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്.
ഇന്ന് രാവിലെയാണ് 64 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് അന്വേഷണത്തിന് തീരുമാനമെടുത്തിരുന്നത്.
യശ്വന്ത് വര്‍മയ്ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതാണ് റിപ്പോര്‍ട്ട്. പണം ഔദ്യോഗിക വസതിയില്‍ സൂക്ഷിച്ചതിന് തെളിവുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. വര്‍മയോ ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയില്‍ സൂക്ഷിക്കാന്‍ ആകില്ല. പണം കണ്ടെത്തിയ സംഭവത്തിനു പിന്നാലെ അദ്ദേഹത്തെ അലഹബാദിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.