തിരുവനന്തപുരം: മിൽമ (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ) യുടെ പേരിനോടും രൂപകൽപ്പനയോടും സാമ്യതയുള്ള ഉത്പന്നങ്ങൾ വിപണിയിലിറക്കിയ സ്വകാര്യ ഡെയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്‌തതിനാണ് മിൽന എന്ന സ്ഥാപനത്തിന് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്.
മിൽമയെ കോപ്പിയടിച്ച മിൽനക്ക് ഒരു കോടി രൂപ പിഴ
