താമരശ്ശേരി: പുതുപ്പാടി കക്കാട് നാക്കിലമ്പാട് പാറക്കണ്ടിവീട്ടിൽ ഷിബില (24)യെ ഭർത്താവ് വീട്ടിൽക്കയറി കുത്തിക്കൊന്ന കേസിൽ താമരശ്ശേരി പോലീസ് കുറ്റപത്രം സമർപ്പിച്ചു.താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിലാണ് പോലീസ് ഇൻസ്പെക്‌ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറുനൂറുപേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
ഷിബിലയുടെ ഭർത്താവ് പുതുപ്പാടി തറോൽമറ്റത്ത് വീട്ടിൽ യാസിർ (26) ആണ് കേസിലെ ഏക പ്രതി. ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയും അവരുടെ മാതാപിതാക്കളെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്‌ത കേസിൽ കൊലക്കുറ്റത്തിനും വധശ്രമത്തിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. ഷിബില കൊല്ലപ്പെട്ടതിന്റെ എൺപത്തിയേഴാം ദിവസമാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.