ബംഗളൂരു : ഇന്ത്യൻ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിന്റെ തുടരന്വേഷണത്തിൽ സൊസൈറ്റിയുടെ മുൻ ലോൺ മാനേജരും ഇപ്പോൾ കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ജനറൽ മാനേജരുമായ ബിനോജ് പി ജെ യെ പോക്സോ കേസിൽ ബംഗളൂരു പോലീസ് ഇന്നലെ തൃശൂർൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതിക്കെതിരായ മുൻപരാതിയിൽ ശക്തിധരൻ പാനോളി, കൈരളി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ ചീഫ് ജനറൽ മാനേജർ എന്നിവരെ നേരത്തെ അറസ്റ് ചെയ്യുകയും അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് തെളിവ് ശേഖരിച്ചു വരികയുമായിരുന്നു. ഈ അന്വേഷണം പുരോഗമിക്കവേ ബിനോജ് പി ജെ യുടെ മൊബൈലിൽ നിന്നും കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ കണ്ടെത്തുകയും ആയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വയം കേസെടുത്ത് അന്വേഷിക്കുകയുമാണ്. ബിനോജ് പി ജെയുടെ പിതാവ് ജോസ് പി വി മുൻപ് പോക്സോ കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്.
പോക്സോ കേസ് പ്രതി അറസ്റ്റിൽ
