തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് കരാറിലെ സിബിഐ അന്വേഷണത്തെ എതിര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിക്കാരന്റെ മറുപടി സത്യവാങ്മൂലം. അധികാര ദുര്‍വിനിയോഗവും അഴിമതിയും മറയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്ന് ഹര്ജിക്കാരന് എം ആര് അജയന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജി നിയമപരമായി നിലനില്ക്കും. സേവനം നല്‍കാതെയാണ് എക്സാലോജികിന് സിഎംആര്‍എല്‍ ഒരു കോടി 72 ലക്ഷം രൂപ നല്‍കിയത്. ഇക്കാര്യം ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡിന് മുന്നിലെ രേഖകളും സാക്ഷിമൊഴികളും എതിര്‍കക്ഷികള്‍ ഇതുവരെ നിയമപരമായി ചോദ്യം ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.