ലഖ്നൗ: പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പരാമർശത്തിൽ ലഖ്നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ മാദ്രി കകോട്ടിക്ക് അലഹബാദ് ഹൈക്കോടതി തിങ്കളാഴ്‌ച ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. എബിവിപി നേതാവ് ജതിൻ ശുക്ലയുടെ പരാതിയിൽ ലഖ്നൗവിലെ ഹസൻഗഞ്ച് പൊലീസ് ആണ് കകോട്ടിക്ക് എതിരെ ഈ വർഷം ഏപ്രിലിൽ കേസ് രജിസ്റ്റർ ചെയ്‌തത്.
പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള കകോട്ടിയുടെ എക്സ് പോസ്റ്റ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പരമാധികാരത്തിനും എതിരാണെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നു. തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കാവി ഭീകരർ എന്ന പദം കകോട്ടി തുടർച്ചയായി ഉപയോഗിച്ചു, കക്കോട്ടിയുടെ ചില പോസ്റ്റുകൾ പാകിസ്‌താനി വാർത്താ ചാനലുകൾ ഷെയർ ചെയ്‌തു തുടങ്ങിയ ആരോപണങ്ങളും പരാതിക്കാൻ ഉന്നയിച്ചിരുന്നു.