25 വ‍ർഷം കോടതിയിലെ ‘അഡ്വക്കേറ്റ് ക്ലാർക്ക്’, സുരേഷ് ഇനി അഭിഭാഷകനായികോടതിയിൽ

അമ്പലപ്പുഴ: നീണ്ട 25 വർഷക്കാലത്തോളം അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലെ അഡ്വക്കേറ്റ് ക്ലാർക്കായി പ്രവർത്തിച്ച അമ്പലപ്പുഴ കട്ടക്കുഴി വണ്ടകംവീട്ടിൽ ജി സുരേഷ് ഇനി മുതൽ അഭിഭാഷകനായി കോടതികളിൽ എത്തി തുടങ്ങും. ഈ ജൂൺ 1 ന് കേരള ബാർ കൗൺസിൽ നടത്തിയ എൻറോൾമെന്റ് ചടങ്ങിൽ ജി സുരേഷ് അഭിഭാഷകനായി സന്നത് എടുത്തു. ആലപ്പുഴ – അമ്പലപ്പുഴ കോടതികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അഡ്വക്കേറ്റ് ക്ലാർക്ക് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി കോടതിയിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *