പാറയ്ക്കും മണലിനും ഇനി ക്ഷാമമുണ്ടാകില്ല; തമിഴ്നാട് സർക്കാർ ‌ഏർപ്പെടുത്തിയ വിലക്ക് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി ∙ പാറ, മണൽ, എംസാൻഡ് തുടങ്ങിയവ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്ക് മദ്രാസ് ഹൈക്കോടതി നീക്കി. ഈ കോടതി വിധി വന്നതോടെ പാറ, മണൽ, എംസാൻഡ് തുടങ്ങിയ കെട്ടിടനിർമാണത്തിന് ആവശ്യമായ വസ്തുക്കൾ ഇനി കേരളത്തിലുള്ളവർക്ക് തമിഴ്നാട്ടിൽനിന്നും കൊണ്ടുവരാനാവും. സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. ലൈസൻസോടെയുള്ള ധാതുക്കളുടെ നീക്കം നിയന്ത്രിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് വിധിച്ചു.

2026 ജൂലൈ 9നാണ് തമിഴ്‌നാട് സർക്കാർ മണൽ, ക്വാറി ഉൽപന്നങ്ങൾ തുടങ്ങിയവ പുതുച്ചേരി, കാരയ്ക്കൽ എന്നിവ ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് താൽക്കാലികമായി വിലക്കിയത്. ഇതിനെ ചോദ്യം ചെയ്തു ക്വാറി ഉടമകൾ നൽകിയ ഹർജിയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *