1987ലെ ലീഗൽ സർവീസസ് അതോറിറ്റി ആക്ട് (Legal Services Authorities Act, 1987) നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ് ദേശീയ നിയമ സേവന ദിനം ആചരിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾക്ക് സൗജന്യവും നീതിയുക്തവുമായ നിയമസഹായം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം.
ഈ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം നിയമ ബോധവൽക്കരണ ക്യാമ്പുകൾ, സൗജന്യ നിയമ സഹായ ക്ലിനിക്കുകൾ, ജനങ്ങളിൽ നിയമ അവബോധം വളർത്തുന്നതിനുള്ള വിവിധ പരിപാടികൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.
