മിനി കൂപ്പര്‍ വാഹനാപകടക്കേസിലെ ഒന്നാംപ്രതി സുഹൈലിന് ജാമ്യമില്ല. സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ഇന്ന് തന്നെ ജാമ്യം നല്‍കുമെന്നും സുഹൈല്‍ സജീവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി തീരുമാനം.അതേസമയം നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം ദൗര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി പറഞ്ഞു. എല്ലാ തെളിവുകളും ശേഖരിച്ചല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു. പൊതുബോധത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ല, നിയമവും നടപടിക്രമങ്ങളും നോക്കിയാണ് തീരുമാനമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം തെളിവ് ഇനിയും ശേഖരിക്കാനുണ്ടെന്നും രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാമെന്നും പ്രൊസിക്യൂഷന്‍ വ്യക്തമാക്കി.
മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല
