കൊച്ചി ചേരാനല്ലൂരില്‍ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തില്‍ വാഹനം ഓടിച്ചിരുന്ന 17കാരനായ പ്രതിയുടെ പിതാവ് അഡിഷണല്‍ ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതിചേർത്തു.വാഹന ഉടമയെന്ന പേരിലാണ് കേസെടുത്തത്. തുടർ നടപടികള്‍ക്കും സാധ്യതയുണ്ട്.കുട്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജിയുടെ മകനായതിനാല്‍ കേസിന്റെ തുടക്കം മുതല്‍ നിയമപരമായ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചതായി ആരോപണങ്ങള്‍ ഉയരുന്നിരുന്നു. ജഡ്ജിക്കെതിരെയും നടപടി ആവശ്യപ്പെട്ട് മകളും ബന്ധുക്കളുമെല്ലാം രംഗത്തെത്തിയിരുന്നു. തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്. അതേസമയം, 17കാരന് ജുവനൈല്‍ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. നടപടി മനഃപ്പൂർവമുള്ള നരഹത്യ വകുപ്പ് കൂടി ചുമത്തി കസ്റ്റഡിയിലെടുത്ത ശേഷമാണ്.
ചേരാനല്ലൂര്‍ വാഹനാപകടം: പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേര്‍ത്തു
