ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കില്ല; കോടതിയില്‍ ഉറപ്പു നല്‍കിയ സിജെപി നേതാക്കള്‍ക്ക് ജാമ്യം

ജന്തർ മന്തറില്‍ നിയമവിരുദ്ധമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കില്ലെന്നും ക്രമസമാധാന ലംഘനം തടത്തിലിനും രേഖാമൂലം ഉറപ്പുനല്‍കിയതിനെ തുടർന്ന് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാൻ വിധി.സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടുപേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടത്.ന്യൂഡല്‍ഹി ഡിസ്ട്രിക്റ്റ് എസ്.ഇ.എം ആയി പ്രവർത്തിക്കുന്ന എ.സി.പി ഋതു രാജിന് മുന്നിലാണ് നേതാക്കള്‍ സത്യവാങ്മൂലം സമർപ്പിച്ചത്. ജന്തർ മന്തർ പ്രതിഷേധങ്ങള്‍ക്കായി നിയമപരമായി പുനർവിജ്ഞാപനം ചെയ്യുന്നത് വരെ അവിടെ പ്രതിഷേധ ആഹ്വാനങ്ങള്‍ നടത്തുകയില്ലെന്നും, ഭരണഘടനാപരമായ അതിരുകള്‍ക്കുള്ളില്‍ നിന്ന് മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും ഇരുവരും ഉറപ്പുനല്‍കി. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും ഉറപ്പിലുമാണ് ഇവരെ മോചിപ്പിച്ചത്.ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 135(3) പ്രകാരമുള്ള മുൻകരുതല്‍ നടപടികള്‍ ഇനി ബോണ്ട് സമർപ്പണത്തിലൂടെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും, തുടർന്നുള്ള ജയില്‍വാസം ആവശ്യമില്ലെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് ഡല്‍ഹി പോലീസിന്റെയും പ്രോസിക്യൂഷന്റെയും അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ബോണ്ടുകള്‍ സ്വീകരിക്കുകയായിരുന്നു.പ്രത്യേക തീവ്രയത്ന പരിഷ്കരണ (SIR) നടപടികളിലെ ക്രമക്കേടുകള്‍ക്കെതിരെ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറി പ്രതിഷേധിച്ചതിനാണ് പാർലമെന്റ് സ്ട്രീറ്റ് പോലീസ് ബി.എൻ.എസ്.എസ് 126, 170 വകുപ്പുകള്‍ പ്രകാരം ഇവർക്കെതിരെ നടപടിയെടുത്തത്. കേസില്‍ ഒക്ടോബർ 23-ന് ഇരുവരും ജാമ്യക്കാരുമായി വീണ്ടും കോടതിയില്‍ ഹാജരാകണം. അന്നേദിവസം ജാമ്യക്കാരെക്കുറിച്ചുള്ള വെരിഫിക്കേഷൻ റിപ്പോർട്ട് പോലീസ് സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *