എറണാകുളം ജൂതപ്പള്ളി തീവെപ്പ് കേസ്; എബിൻ പോളിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ അന്വേഷണസംഘം

എറണാകുളം ജൂതപ്പള്ളിയിലെ തീവെപ്പ് കേസില്‍ പ്രതി എബിൻ പോളിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ അന്വേഷണസംഘം.എറണാകുളം മാർക്കറ്റ് റോഡില്‍ കടവുംഭാഗത്തുള്ള സിനഗോഗിന് മുമ്പിലാണ് ആക്രമണം ഉണ്ടായത്. ഒരാള്‍ പെട്രോളുമായി വന്ന് സിനഗോഗിന് മുന്നിലുള്ള ബ്ലോസം നഴ്സറിക്ക് തീയിടുകയായിരുന്നു.പൊലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിലൊന്നും പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ നീല നിറത്തിലുള്ള കാറില്‍ വന്നയാളാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി.ഇതിനായി വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.പ്രതിയുമായി ജൂതപ്പള്ളിയിലും മൂവാറ്റുപുഴയിലെ വീട്ടിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.അതേസമയം, കേസില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും തുടരുകയാണ്. കേസില്‍ പരാമർശിക്കപ്പെടുന്ന അജ്ഞാതനായ ‘ബോസിനെ’ കണ്ടെത്താനുള്ള ശ്രമങ്ങളും അന്വേഷണസംഘം ഊർജിതമാക്കിയിട്ടുണ്ട്.

ശേഷം കാറ് കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയും പുത്തൻകുരിശില്‍ താമസിക്കുന്ന എബിൻ പോള്‍ എന്നയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ജൂതപ്പള്ളികള്‍ കേന്ദ്രീകരിച്ച്‌ ആക്രമണം നടത്തുന്ന സംഘത്തിലെ അംഗമാണ് എബിൻ പോളെന്നാണ് വിവരം. അടുത്തിടെ മൂവാറ്റുപുഴയില്‍ ജൂതപ്പള്ളിക്ക് നേരെ നടന്ന ആക്രമണത്തിലും തനിക്ക് പങ്കുണ്ടെന്ന് എബിൻ സമ്മതിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *